തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകാൻ തീരുമാനമായി. 2024 ഡിസംബർ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ ഇളവ് ബാധകമായിരിക്കും. ......
കൊച്ചി: കേരളത്തിലെ സാങ്കേതിക-ഇന്നവേഷൻ രംഗത്തെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വിളിച്ചോതി 'വുമൺ മേക്കേഴ്സ് സെലിബ്രേഷൻ 2026 (WMC 2026) കൊച്ചിയിൽ നടന്നു. ടെക്നോളജി നിർമ്മാതാക്കൾ, മെന്റർമാർ, സ്റ്റാർട്ട്അപ്പ് സ്ഥാപകർ, മറ്റ് മേഖലകളിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ......
ദോഹ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അസാധാരണമായ യുദ്ധസാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതിന് പിന്നാലെയാണ് നിർണ്ണായകമായ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും വേണ്ടെന്നു വെക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചത്.ഈ മാസം (മാർച്ച്) 16 മുതൽ ഏപ്രിൽ 10 വരെ നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും, നേരത്തെ മാറ്റിവെച്ച പരീക്ഷകളുമാണ് റദ്ദാക്കിയത്.ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇറാനിലെ പരീക്ഷാ കേന്ദ്രങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
പരീക്ഷാഫലം സംബന്ധിച്ച ഔദ്യോഗിക തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. ......
ദോഹ: മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ കോടതി നടപടികൾ പൂർണ്ണതോതിൽ കാര്യക്ഷമമായി തുടരുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ (SJC) അറിയിച്ചു. അത്യാധുനിക 'റിമോട്ട് ലിറ്റിഗേഷൻ' (Remote Litigation) അഥവാ വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള വിചാരണാ സംവിധാനത്തിലൂടെയാണ് കേസുകൾ തീർപ്പാക്കുന്നത്.കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ നേരിട്ടെത്താതെ തന്നെ വീഡിയോ ലിങ്കുകൾ വഴി വിചാരണയിൽ പങ്കെടുക്കാം. ......
ദോഹ:പനയോല മെടഞ്ഞ പായയിലിരുന്ന്, കസ്തൂരിഗന്ധമുള്ള താടി തടവി, തൊണ്ടയൊന്ന് നന്നാക്കി ആ 'ഹകാവതി' (കഥാകാരൻ) പറഞ്ഞുതുടങ്ങി: "ബിസ്മില്ലാഹി റഹ്മാനി റഹീം..." മജ്ലിസിലിരുന്ന യുവാക്കൾ ആകാംക്ഷയോടെ ആ പഴയകാല കഥകളിലേക്ക് ചെവിചേർത്തു.
"പണ്ട്, ഖത്തറിലെ പഴയങ്ങാടികളിൽ റമദാൻ കാലമെത്തിയാൽ ഇന്നത്തെപ്പോലെ നിശ്ശബ്ദമായ കച്ചവടമായിരുന്നില്ല. ആധുനിക ഷോപ്പുകളിലെ തിരക്കുകളിൽ നിന്ന് വ്യത്യസ്തമായി, ശബ്ദവും ചടുലതയും നിറഞ്ഞ ഒരു ലോകമായിരുന്നു അത്. ......
ദോഹ: വിശുദ്ധ റമദാൻ അതിന്റെ അവസാന വാരത്തിലേക്ക് പ്രവേശിച്ചതോടെ, ഈദുൽ ഫിത്തറിനെ വരവേൽക്കാൻ ഖത്തറിലെ ഷോപ്പിംഗ് മാളുകളും ചന്തകളും സജീവമായി. വസ്ത്രങ്ങൾ, സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വാങ്ങാനായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗമാണ് വിപണികളിലേക്ക് ഒഴുകുന്നത്.പെരുന്നാൾ കോടി വാങ്ങാനായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും സുഗന്ധദ്രവ്യങ്ങൾ വിൽക്കുന്ന കടകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ......
പ്രകൃതിദുരന്ത അതിജീവന പുനരധിവാസ പദ്ധതിയിലും കേരളപ്പെരുമയുടെ യശസ് ലോകത്തിന്റെ നെറുകയിലേക്ക് ഉയരുന്നു. വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയായ ടൗൺഷിപ്പ് നിർമ്മാണമാണ് ചരിത്രത്തിൽ ഇടം നേടുന്നത്. ......
നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്തിനെതിരെ കേസ്. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ......
സ്ത്രീസുരക്ഷയെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങൾക്കിടയിലും കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സ്ത്രീകൾക്ക് ഇപ്പോഴും ഭയരഹിതമല്ലെന്ന നടുക്കുന്ന യാഥാർത്ഥ്യമാണ് പുറത്തുവരുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ പ്രായഭേദമന്യേ അതിക്രമങ്ങൾക്ക് ഇരയാകുന്ന വാർത്തകൾ ഇന്ന് സമൂഹത്തിൽ വലിയ ഞെട്ടലുകൾ പോലും ഉണ്ടാക്കാത്ത വിധം പതിവായി മാറിയിരിക്കുന്നു. ......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു വ്യവസായ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാൻ ബൃഹത്തായ പദ്ധതികൾ ഒരുങ്ങുന്നു. തുറമുഖത്തോടനുബന്ധിച്ച് വൻതോതിൽ വ്യവസായ പാർക്കുകളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്ത് വൻ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും വഴിതുറക്കുകയാണ്.
നേരിട്ട് പതിനായിരം പേർക്കും, പരോക്ഷമായി അതിന്റെ പതിന്മട്ടിനും തൊഴിൽ ലഭിക്കും.
810 കോടി രൂപ ചെലവിൽ 230 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ ഏറ്റെടുക്കും. ......